തൊടുപുഴ: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 144-ാമത് ജയന്തിദിനം തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിർദ്ദേശമനുസരിച്ച് രാവിലെ 11ന് താലൂക്ക് ആസ്ഥാനത്ത് ആചാര്യന്റെ ഫോട്ടോയ്ക്ക് മുമ്പിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, പരിസര കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് ധർമ്മാംഗ കൈമൾ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ആചാര്യനെ അനുസ്മരിച്ചുകൊണ്ട് യൂണിയൻ സെക്രട്ടറി കെ.ആർ. ജയപ്രകാശ് ലഘു പ്രഭാഷണം നടത്തി.