തൊടുപുഴ: കേരളാസാഹിത്യ വേദി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കവിയരങ്ങ് തിരകഥാകൃത്തും കവിയുമായ സജിത ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം, ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം, വൈസ് പ്രസിഡന്റ് സുകുമാർ അരിക്കുഴ തുടങ്ങിയവർ സംസാരിച്ചു. ലതിക തൊടുപുഴ, ടി.എം അബ്ദുൾ കരിം, ഇന്ദിര രവീന്ദ്രൻ, നന്ദന ബിനു, സിനി രാജൻ, കാർത്ത്യായനി കൃഷ്ണൻകുട്ടി, രമ പി. നായർ, കൗസല്യ കൃഷ്ണൻ, ആരതി ഗോപാൽ എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.