തൊടുപുഴ : കോടികൾ മുടക്കി പണി പൂർത്തിയാക്കിയിട്ടും തുറന്ന് പ്രവർത്തിക്കാത്ത തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി സർവീസുകൾ തൊടുപുഴ വഴി സർവീസ് നടത്തി രാത്രികാല ഗതാഗത ക്ളേശം പരിഹരിക്കണമെന്നും കേരളാ നവോത്ഥാന മുന്നണി പാർട്ടി ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ​- ഓർഡിനേറ്റർ രാജേഷ് കൊല്ലംപറമ്പിൽ,​ ജില്ലാ സെക്രട്ടറി സോണി അടിമാലി,​ ജില്ലാ വൈസ് പ്രസിഡന്റ് ദാസ് അണ്ണായിക്കണ്ണം,​ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആൽബിൻ സണ്ണി,​ പ്രിയ അനിൽ,​ സിജി രാജേഷ്,​ അനൂപ് ആന്റണി,​ സിഫിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.