തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘത്തിന്റെ പ്രതിമാസ കോൺഫ്രൻസ് യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി. ജയേഷ് മുഖ്യപ്രഭാഷണം നടത്തി. ഭദ്രദീപ പ്രകാശനം ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നിർവഹിച്ചു. യൂണിയൻ വനിതാസംഘം സെക്രട്ടറി സ്മിത ഉല്ലാസ് സ്വാഗതം ആശംസിച്ചു. ശാഖകളിൽ നിന്നുള്ള വനിതാ സംഘത്തിന്റെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച വനിതാ സംഘം പ്രവർത്തകർക്ക് സ്വീകരണം നൽകി. വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹ സമർപ്പണത്തിന് എത്തുന്ന യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ തീരുമാനിച്ചു. ഈ പരിപാടിയിൽ എല്ലാ ശാഖകളിൽ നിന്നുള്ള വനിതാ സംഘം പ്രവർത്തകരും പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അറിയിച്ചു. രവിവാര പാഠശാല ഓൺലൈനായി നടത്തുന്നതിനും തീരുമാനമായി.