നെടുങ്കണ്ടം: കൊവിഡ് കാലത്ത് ജൈവ കൃഷിയുടെ പ്രാധാന്യം സമൂഹത്തിലേയ്ക്ക് എത്തിച്ച് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. 'ജീവനം അതിജീവനം 'എന്ന പേരിൽ നടപ്പിലാക്കിയ
പദ്ധതിയിൽ വിവിധ രാജ്യങ്ങളിൽ താമസിയ്ക്കുന്ന മലയാളികൾപങ്കാളികളായി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ 1997എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മയാണ് ജൈവ കൃഷി പ്രോത്സാഹന പദ്ധതി സംഘടിപ്പിച്ചത്. അടുക്കള തോട്ടങ്ങൾ പ്രോത്സാഹിപ്പിയ്ക്കുകയായിരുന്നു ലക്ഷ്യം. മികച്ച പച്ചക്കറി കർഷകരെ കണ്ടെത്തുന്നതിനായി മത്സരവും നടത്തി. ഓൺലൈനായാണ് രജിസ്‌ട്രേഷനും വിധി നിർണയവും നടത്തിയത്.കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി വിവിധ വെബിനാറുകളും സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങൾ പദ്ധതിയ്ക്ക് നേതൃത്വം വഹിച്ചു. നെടുങ്കണ്ടത്ത് ചേർന്ന യോഗത്തിൽ മികച്ച കർഷകർക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടയ്ക്കൽ നിർവ്വഹിച്ചു.