തൊടുപുഴ: കഴിഞ്ഞ വർഷം ഇടുക്കിയിൽ എക്‌സൈസ് പിടികൂടിയത് 764 അബ്കാരി- എൻ.ഡി.പി.എസ് കേസുകൾ. ഇതിലാകെ 702 പേർ പിടിയിലായി. 117 കിലോ കഞ്ചാവാണ് ഇതുവരെ ജില്ലയിൽ പിടികൂടിയത്. 681 അബ്കാരി കേസുകളിലായി 568 പേരെ പ്രതി ചേർത്തു. 673 ലിറ്റർ ചാരായവും 36511 ലിറ്റർ കോടയും പിടിച്ചെടുത്തു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം 1957 ലിറ്ററും വ്യാജമദ്യം 299 ലിറ്റർ വ്യാജമദ്യവും പിടികൂടി. 44 കഞ്ചാവ് ചെടികളും 375 ഗ്രാം ഹാഷിഷും 920 ഗ്രാം ചരസും പിടികൂടി. ആകെ 68 വാഹനങ്ങൾ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 1713 കേസുകളും ഈ കാലയളവിൽ പിടികൂടി. ലോക്ക്ഡൗണിനെ തുടർന്ന് കേസുകളിൽ 2019നെ അപേക്ഷിച്ച് കുറവ് വന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.