ചെറുതോണി: വോട്ട് ചേർക്കുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ ഇൻകാസ് ഇടുക്കി ജില്ലാ കമ്മിറ്റി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ യു.ഡി.എഫ് അനുഭാവികളായ വോട്ടർമാെരെ വോട്ടർപട്ടികയിൽ ചേർക്കുന്ന അഞ്ച് മണ്ഡലം കമ്മിറ്റികൾക്കാണ് ഖത്തർ ഇൻകാസ് ഇടുക്കി ജില്ലാ കമ്മിറ്റി 10,001 രൂപ വീതം നൽകുന്നത്. 14ന് വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഇടുക്കി ഡി.സി.സി പ്രസിഡന്റിനെ ഖത്തർ ഇൻകാസ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ബെനറ്റ് ജേക്കബും ജനറൽസെക്രട്ടറി ജിജോ ജോർജ്ജും ഈ വിവരം ഔദ്യോഗികമായി അറിയിച്ചു.