തൊടുപുഴ: തുരുമ്പെടുത്ത മുള്ളുവേലി ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷാ ഭീഷണിയാവുന്നു. ഇലവീഴാപൂഞ്ചിറയിലെ പൊലീസ് വയർലെസ് ആഫീസിനു സമീപമുള്ള മുള്ളുവേലിയാണ് തുരുമ്പെടുത്ത് ഭീഷണിയാകുന്നത്. മുള്ളുവേലിയുടെ സമീപത്ത് നിന്നാലാണ് ഏറ്റവും അധികം വിദൂര ദൃശ്യം കാണാൻ സാധിക്കുന്നത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നതും ഈ പ്രദേശത്താണ്. ഫോട്ടോ എടുക്കാനും ദൂര കാഴ്ച കാണാനുമായി നിരവധി പേരാണ് ഇവിടേക്ക് വരുന്നത്. വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന ചെറിയ കുട്ടികൾ മുതിർന്നവരുടെ ശ്രദ്ധയിൽപ്പെടാതെ തുരുമ്പിച്ച മുള്ളുവേലിയിൽ പിടിക്കുന്നത് പലരുടെയും കൈകളും മറ്റും മുറിയുന്നതിന് കാരണമാവുന്നുമുണ്ട്. ഇന്നലെ ഇവിടെ എത്തിയ പെൺകുട്ടിയുടെ കൈ മുള്ളു കമ്പിയിൽ തട്ടി മുറിഞ്ഞിരുന്നു. എത്രയും വേഗം മുള്ളുവേലി ശരിയാക്കണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം.