കാളിയാർ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പുത്തൻപുരയ്ക്കൽ ഗോപാലന്റെ ഭാര്യ തങ്കമ്മയാണ് (76) മരിച്ചത്. കൊവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടത്തി. മക്കൾ: ശ്യാമള, ജയന്തി, പരേതനായ ജയൻ. മരുമക്കൾ: സാനു, ഷാജി, ഷീബ.