തൊടുപുഴ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റ് ജന. സെക്രട്ടറിമാർ എന്നിവരുടെ യോഗം ആറിന് രാവിലെ 10ന് തൊടുപുഴയിൽ നടക്കും. പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ് ജന. സെക്രട്ടറിമാരുടെ പ്രത്യേക യോഗം അന്നേ ദിവസം 12 ന് ചേരും. രണ്ട് യോഗങ്ങളിലും മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ പി.എം. സാദിഖലി, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ജന. സെക്രട്ടറി പി.എം. അബ്ബാസ് അറിയിച്ചു.