തൊടുപുഴ: തൊടുപുഴ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയെ സസ്പെന്റ് ചെയ്യാൻ ഇടുക്കി ഡി.സി.സി നേതൃത്വം ആർജ്ജവം കാണിക്കണമെന്ന് ആൾ ഇന്ത്യ ഫിഷർമെന്റ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.എം അബ്ദുൾ അസീസ് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിലും തൊടുപുഴ നഗരസഭയിലുമുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസിനും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനുമാണെന്ന് അദ്ദേഹം പറഞ്ഞു.