ഏലപ്പാറ: മുസ്ലീം പള്ളി മുതൽ ബസ് സ്റ്റാൻഡ് വരെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. റോഡിന്റെ ഇരുവശവും അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതാണ് ഗതാഗതതടസം ഉണ്ടാക്കുന്നത്. വലുതും ചെറുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഏലപ്പാറയിൽ പാതയുടെ ഇരുവശത്തുമായി ധാരാളം വാഹനങ്ങളാണ് കടകളുടെ മുമ്പിൽ പാർക്കുചെയ്യുന്നത്. ഇത് കാൽനടയാത്രക്കാർക്കും ബുദ്ധമുട്ടു സൃഷ്ടിക്കുന്നുണ്ട്. രോഗികളുമായി പോകുന്ന ആംബുലൻസുകളും ഗതാഗത കുരുക്കിൽ പെടുന്നതും നിത്യസംഭവമാണ്.