പീരുമേട്: പാമ്പനാർ പോപ്‌സ് കമ്പനിയുടെ എസ്റ്റേറ്റുകളിൽ ഏർപ്പെടുത്തിരിക്കുന്ന ലോക്കൗട്ട് പിൻവലിക്കണമെന്ന് ഐ.എൻ.ടി.യു.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. പാമ്പനാർ, ബ്രിട്ടൻ എസ്റ്റേറ്റുകളിൽ മാനേജ്‌മെന്റ് നടപ്പാക്കിയിട്ടുള്ള ലോക്കൗട്ട് നിയമവിരുദ്ധമാണ്. തോട്ടം ഭൂമി സംബന്ധിച്ച തർക്കം കോടതി മുഖാന്തിരം പരിഹരിക്കണം. തൊഴിലാളികളുടെ പേരുപറഞ്ഞ് വിലപേശുന്നത് അന്യായമാണെന്നും നേതാക്കളായ സിറിയക്ക് തോമസ്, ഷാജി പൈനാടത്ത്, നിക്‌സൺ ജോർജ്, തുടങ്ങിയവർ ആവശ്യപ്പെട്ടു.
അപേക്ഷ ക്ഷണിച്ചു
മറയൂർ: മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ അറ്റൻഡറെ നിയമിക്കുന്നു. മറയൂർ പഞ്ചായത്തിൽ സ്ഥിരതാമസമാക്കിയവർക്കും ഏഴാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 12ന് രാവിലെ 11ന് മറയൂർ സി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ടെത്തണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
കാർഷിക നിയമം പിൻവലിക്കണം
ചെറുതോണി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം പിൻവലിക്കാൻ തയ്യാറാകാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ ബോഡിയോഗം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അനിൽ ആനക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയി വർക്കി, ജില്ലാ ഭാരവാഹികളായ പീറ്റർ സെബാസ്റ്റ്യൻ, സാജു കാഞ്ഞിരത്താംകുന്നേൽ, സി.കെ. ജോയി, ജോയി കുര്യാക്കോസ്, മോനിക്കുട്ടി ജെയിംസ്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.എം. കുര്യാക്കോസ്, അനീഷ് പ്ലാശനാൽ, ഷിന്റോ പൗലോസ്, നൈസി തോമസ്, ആർ. വൽസമ്മ, കെ.ആർ. ശിവദാസ്, സാജു മുള്ളരിങ്ങാട്, മോഹൻ തോമസ്, ടി.എച്ച്. ഹലിൽ, കെ.കെ. ശശിധരൻ, പി.പി. ബേബി എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനം ചെയ്തു
കട്ടപ്പന: സർവീസ് സഹകരണ ബാങ്കിന്റെ വളം കീടനാശിനി സിമന്റ് വിഭാഗത്തിന്റെ നവീകരിച്ച ഷോറൂം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി, ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ്, നഗരസഭ കൗൺസിലർമാരായ കെ.ജെ. ബെന്നി, മനോജ് മുരളി, പ്രശാന്ത് രാജു, ജോയി ആനിത്തോട്ടം, ഡയറക്ടർമാരായ ജോയി പൊരുന്നോലി, കെ.എസ്. സജീവ്, ബാബു ഫ്രാൻസിസ് പുളിക്കൽ, സോഫിയാമ്മ രാജൻ, സിന്ധു മുരളി, സബിത സന്തോഷ്, ഇടുക്കി കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ പി.എൻ. സോമൻ, സെക്രട്ടറി ജോബിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അനുസ്മരണം
കുമളി: അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന വി. തങ്കപ്പൻ അനുസ്മരണം നടത്തി. കുമളിയിൽ നടന്ന സമ്മേളനം എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുമളി മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോർജ് കരിമറ്റം, കോൺഗ്രസ് നേതാക്കളായ സിറിയക്ക് തോമസ്, ഷാജി പൈനാടത്ത്, റോബിൻ കാരയ്ക്കാട്ട്, ബെന്നി ജോൺ, ജസ്റ്റിൻ ജോൺ എന്നിവർ പ്രസംഗിച്ചു.