mask

കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും കഴുകി പുനരുപയോഗിക്കാവുന്ന വിധത്തിലുള്ള മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്തു. മാസ്‌കുകളുടെ വിതരണ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു .കെ ജോൺ. നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് സ്‌കൗട്ട് മാസ്റ്റർമാരായ സോജൻ അബ്രഹാം, ജോബിൻ ജോസഫ്, ഗൈഡ് ക്യാപ്ടൻൻമാരായ കെ. യു. ജെന്നി, ദീപാ വർഗീസ്, സിസ്റ്റർ റാണി എന്നിവർ നേതൃത്വം നൽകി.