വെള്ളിയാമറ്റം : ഗ്രീൻവാലി ബീ കീപ്പിങ്ങ് സൊസൈറ്റിയുടെനേതൃത്വത്തിൽ എസ്.എച്ച്.സോഷ്യൽ സെന്ററിൽ വച്ച് വനിതകൾക്കായി തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു. ഉദ്ഘാടനയോഗത്തിൽ വാർഡ് മെമ്പർ ഷേർലിജോസുകുട്ടി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസ്സിമോൾ മാത്യു, സി. അൽഫോൻസ , റാണിജോസ് , ലിറ്റി കിഴക്കേക്കര എന്നിവർ സംസാരിച്ചു. സാബു നമ്പ്യാപറമ്പിൽ, സുബിൻ എസ് പിള്ളവിളയിൽ, സിബി പുരയിടം എന്നിവർ ക്ലാസ്സുകൾ നയിച്ചു.ഹോർട്ടികോർപ്പ് തൊടുപുഴബ്ലോക്ക്തല ക്ലസ്റ്റർ ത്രിദിന പരിശീലനത്തിൽ 15 കർഷകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.