ഇടുക്കി: തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പുരുഷ കെയർടേക്കർ തസ്തികയിൽ ജനറൽ, ഈഴവ വിഭാഗങ്ങൾക്കായി രണ്ടു താത്കാലിക ഒഴിവുണ്ട്.യോഗ്യത പ്ലസ്ടു,/തത്തുല്യം, ഓർഫനേജ് കൺട്രോൾബോർഡിന്റെ അംഗീകാരമുളള/ ജുവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുളള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ/ അനാഥാലയത്തിൽ കെയർഗിവർ/കെയർടേക്കർ തസ്തികയിലുളള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, നല്ല ശാരീരിക ക്ഷമത. പ്രായ പരിധി 18നും 41നും മദ്ധ്യേ. നിശ്ചിതയോഗ്യതയുളള ഉദ്യോഗാർത്ഥികൾ ജനുവരി 14നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽപേര് രജിസ്റ്റർ ചെയ്യണം. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല.