ചിന്നപ്പാറ: ലോക്ഡൗൺകാലത്തെ വിരസതയ്ക്ക് ശേഷം ഹൈറേഞ്ചിലെ കളിക്കളങ്ങൾ ഉണരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ചിന്നപ്പാറ ആദിവാസി കുടിയിൽ നടന്ന ഏകദിന ഫുട്‌ബോൾ ടൂർണമെന്റ് ഉൽസവ പ്രതീതീയോടെയാണ് ജനങ്ങൽ വരവേറ്റത്. ചിന്നപ്പാറ ചക്കൻരാമൻ സ്റ്റേഡിയത്തിൽ ജനമൈത്രി എക്‌സൈസുമായി ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ടൂർണമെന്റിന്റെ ഉദ്ഘാടനം മുൻ സന്തോഷ് ട്രോഫി താരവും തൊടുപുഴ സോക്കർ സ്‌കൂൾ ഡയറക്ടറുമായ പി.എ. സലിംകുട്ടി നിർവ്വഹിച്ചു. ഊരുമൂപ്പൻ രാജ് മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മനീഷ് നാരായണൻ വിജയികൾക്ക് സമ്മാന വിതരണം നടത്തി. ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സുനിൽരാജ് ലഹരി വിരുദ്ധ സന്ദേശം നൽകി. സന്തോഷ് തേവൻ, ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം.അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസർ പി.ബി. അനൂപ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചിന്നപ്പാറക്കുടിയിലെ വിവിധ മേഖലകളിൽ നിന്നുളള നിന്നുള്ള ആറ്ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത്. ആനക്കുളം ബിഗ്ബുൾ എ ടീം മൽസരത്തിൽ വിജയികളായി.