കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷനുകളായ വിധവ പെൻഷൻ,50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ ജനുവരി 15നകം വിവാഹിതയല്ല/പുനർവിവാഹിതയല്ല എന്ന് ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണന്ന് സെക്രട്ടറി അറിയിച്ചു.
വഴിത്തല :സാമൂഹ്യ സുരക്ഷപെൻഷനുകളായ വിധവാ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതകള്ക്കുള്ള പെൻഷൻ എന്നിവയുടെ പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾ അടിയന്തിരമായി 15 ന് അകം വിധവ / അവിവാഹിത / പുനർവിവാഹിതയല്ല എന്ന ഗസറ്റഡ് ആഫീസറുടെ സാക്ഷ്യപത്രം, ആധാർകാർഡിന്റെ കോപ്പി എന്നിവ, ആനുകൂല്യം തുടർന്ന് ലഭിക്കുന്നതിലേക്കായി പഞ്ചായത്ത് ആഫീസിൽ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.