കോടിക്കുളം: കോടിക്കുളം പഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറുന്നതും 60 വയസിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുൻവിവാഹം/ വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ജനുവരി 15ന് മുമ്പായി ആധാർ കാർഡിന്റെ പകർപ്പ് സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാകാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ തുടർന്ന് ലഭിക്കുന്നതല്ല. ഇത് സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് ഫോറം കോടികുളം പഞ്ചായത്ത് പരിധിയിൽ ഉള്ള അക്ഷയ സെന്ററുകളിൽ ലഭ്യമാണ്.