ചെറുതോണി: രാജ്യത്ത് ഒരു മാസത്തിലേറെയായി നടക്കുന്ന കർഷക സമരത്തെ മാനിക്കാതെ കേന്ദ്ര ഗവൺമെന്റ് മുന്നോട്ട് പോകുന്നത് അത്യന്തം ആപത്കരവും വഞ്ചനാപരവുമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ .ഒ .അഗസ്റ്റ്യൻ.സംയുക്ത സമരസമിതിയുടെ നേതൃത്ത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യാഗ്രഹത്തിന്റെ പന്ത്രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കർഷക സംഘം ജില്ലാ കമ്മറ്റി അംഗം പി .എൻ .മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘടന നേതാക്കളായ അനിൽ കൂവപ്ലാക്കൻ , ടി.സി. കുര്യൻ, കെ .കെ .തങ്കപ്പൻ , പി.എസ് .ഷാജി, സിനോജ് വള്ളാടി , സിജി ചാക്കോ , ജോർജ് അമ്പഴം, പി. എസ് .നെപ്പോളിയൻ,സുനിൽ ജേക്കബ് ,ഷാജു വെട്ടിയാങ്കൽ, സി .എം .അസീസ്എന്നിവർ പ്രസംഗിച്ചു.