ചെറുതോണി: വെള്ളപ്പാറയിൽ നിന്നും ചെറുതോണി അണക്കെട്ടിലേക്കുള്ള റോഡുകൾ തകർന്നതിനാൽ ദൂരെസ്ഥലങ്ങളിൽ നിന്നെത്തുന്ന സന്ദർശകർ ബുദ്ധിമുട്ടുന്നു. അണക്കെട്ട് തുറന്നതോടെ ദിവസേന ആയിരക്കണക്കിനു സന്ദർശകരാണെത്തുന്നത്. ഹിൽവ്യൂ പാർക്കും, വനംവകുപ്പുനടത്തുന്ന ബോട്ടിംഗിനും ധാരളം സന്ദർശകരെത്തുന്നുണ്ട്. ഇത്രയധികം തിരക്കുണ്ടായിട്ടും അണക്കെട്ടലേക്കുള്ള റോഡുനന്നാക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല. ഒരേസമയം നൂറുകണക്കിനു വാഹനങ്ങളാണ് ഇങ്ങോട്ടെത്തുന്നത്. വെള്ളപ്പാറവഴി വന്ന് മെഡിക്കൽകോളേജ് റോഡിലൂടെയാണ് തിരികെ പോകുന്നത്. മെഡിക്കൽകോളേജ് റോഡും തകർന്നുകിടക്കുകയാണ്. അടിയന്തിരമായി ചെറുതോണി അണക്കെട്ടലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.