ഉടുമ്പന്നൂർ : കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉടുമ്പന്നൂർ കൃഷിഭവനുമായി സഹകരിച്ച് 9 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഉടുമ്പന്നൂർ ഐശ്വര്യ ഹാളിൽ തേനീച്ച വളർത്തൽ പരിശീലന ക്ളാസ് നടക്കും. കോഡ്സ് സെക്രട്ടറി റ്റി.കെ രവീന്ദ്രൻ സ്വാഗതം പറയും. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ അദ്ധ്യക്ഷത വഹിക്കും. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്യും. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ ,​ ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പരിശീലന ക്ളാസ് നടക്കും.

ഹോർട്ടി കോർപ്പ് പരിശീലകൻ റ്റി.എം സുഗതനും റ്റി.എം രവീന്ദ്രനും ക്ളാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496680718,​ 7306769679.