തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 12ന് ദേശീയ യുവജന ദിനചാരണത്തോട് അനുബന്ധിച്ച് ജില്ലാ തലത്തിൽ പ്രസംഗമത്സരം നടത്തും.വിവേകാനന്ദ ദർശനങ്ങളുടെ സമകാലിക പ്രസക്തിയാണ് വിഷയം.18 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം .താല്പര്യമുള്ളവർ ജനുവരി 8നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് വിജയികൾക്ക് കാഷ് പ്രൈസ്യും മെമെന്റൊയും നൽകും. വിശദ വിവരങ്ങൾക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം ,പുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ് രണ്ടാം നില ,മുവാറ്റുപുഴ റോഡ് തൊടുപുഴ .ഫോൺ 04862228936 7510958609