ഇളംദേശം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇളംദേശം ബ്ലോക്കിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളായ ആലക്കോട്, കോടിക്കുളം എന്നിവിടങ്ങളിൽ ജി.ഐ.എസ് അടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തികൾ കണ്ടെത്തുന്നതിനായി ജനുവരി 12 മുതൽ സർവ്വെ നടത്തും. ഓരോ പ്രദേശത്തിന്റെയും പൂർണ്ണമായ വിവരങ്ങൾ ആൻഡ്രോയിഡ് ആപ് മുഖേന ശേഖരിച്ച് രേഖപ്പെടുത്തും. ഇതിനായി നിയോഗിച്ചിട്ടുള്ള എന്യൂമറേറ്റർമാർ ഓരോ വീടും സന്ദർശിച്ച് ഓരോ ഭൂമിയിലും ഏതെല്ലാം തരത്തിലുള്ള പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതി പ്രകാരം അടുത്ത 5 വർഷത്തേക്ക് ഏറ്റെടുത്ത് നടത്താൻ സാധിക്കുമെന്ന് ആൻഡ്രോയിഡ് ആപിലേക്ക് രേഖപ്പെടുത്തും. ഈ സർവ്വെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾ കണ്ടെത്തുന്നതിന് മാത്രമാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.ആർ. ഭാഗ്യരാജ് അറിയിച്ചു. .