മൂലമറ്റം: എടാട് കുട്ടിയാറിന് സമീപം പാറയിടുക്കിൽ നിന്ന് 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. ഡി.സി കോളേജിന് താഴ്ഭാഗത്ത് കുട്ടിയാറിൽ കൂടി ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിലായി പാറയിടുക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. ആരെയും പിടികൂടിയില്ല. പ്രതികളെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ആഫീസർമാരായ സാവച്ചൻ മാത്യു, ബിജു കെ.അർ, രാജേഷ് വി.ആർ, ദിലീപ് എ.കെ, ഡെന്നി എം.വി, അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.