newman
തൊടുപുഴ ന്യൂമാൻ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പ്രതിരോധമരുന്ന് വിതരണ ഉദ്ഘാടനം ഡി വൈ. എസ് .പി കെ. സദൻ നിർവ്വഹിക്കുന്നു

തൊടുപുഴ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ്സുകൾ ആരംഭിച്ച തൊടുപുഴ ന്യൂമാൻ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി. കാലത്തിനനുസരിച്ച് ജീവിതത്തെ തരപ്പെടുത്തണമെന്ന് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ച തൊടുപുഴ ഡി വൈ. എസ് .പി കെ. സദൻ പറഞ്ഞു. പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.എം.ഒ. ഡോ. അമ്പിളി ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഫാ ഡോ. മാനുവൽ പിച്ചളക്കാട്ട്, മനോജ് കോക്കാട്ട്, ഫാ. പോൾ കാരക്കൊമ്പിൽ, അബ്ദുൽ അൻസാരി തുടങ്ങിയവർ സംസാരിച്ചു.