ഇടവെട്ടി: എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ തൊണ്ടിക്കുഴയിൽ നിന്ന് 42 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടയംകവല കാരകുന്നേൽ അൻഷാദാണ് (22) പിടിയിലായത്. ചാലംകോട് ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ റോഡിൽ നിന്നാണ് പിടിയിലായത്. മേഖല കേന്ദ്രീകരിച്ച മയക്ക് മരുന്ന് വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയായിരുന്നു പരിശോധന. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുധീപ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തൊണ്ടിക്കുഴ എം.വി.ഐ.പി കനാൽ അക്വഡേറ്റ് കേന്ദ്രീകരിച്ചും സമീപത്തെ ഒഴിഞ്ഞ വഴികളും സ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാണ്.