നെടുങ്കണ്ടം: കമ്പംമെട്ടിന് സമീപം തമിഴ്‌നാട്ടിൽ നിന്ന് തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കമ്പം സ്വദേശി നദിയഴകനാണ് (35) മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. നദിയഴകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ തൊഴിലാളികൾക്കും പരിക്കേറ്റു.