കുമളി: ബൈക്കിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. കുമളി മന്നാക്കുടിയിൽ ബിന്ദു(44)വാണ് മരിച്ചത്. ഞായറാഴ്ച രാത്രി ചെളിമടഭാഗത്ത് വച്ച് കോട്ടയം സ്വദേശി ഓടിച്ച ബൈക്കാണ് ഇടിച്ചത്. ഉടൻ ബൈക്ക് ഓടിച്ച് ആൾ ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് നിസാരമെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ പറഞ്ഞുവിട്ടതായി ബന്ധുക്കൾ ആരോപിച്ചു. വീട്ടിലെത്തിയ ബിന്ദുവിന് അസ്വസ്ഥത അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.