നെടുങ്കണ്ടം: ഗൃഹനാഥനെ വീടിന് സമീപമുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമ്പളം ഇല്ലിപ്പാലം നരിക്കുഴിയിൽ സജി (44)യാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ചിറ്റീന്തൽ വെട്ടുന്നതിനായി പോയ സജി ഉച്ചയ്ക്ക് ശേഷവും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: റിജി. മക്കൾ: ആരോൺ, അനു ട്രീസ. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്‌കാരം പിന്നീട് നടക്കും.