അടിമാലി: ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞ് നിറുത്തി ബ്ലേഡിന് ദേഹത്ത് മുറിവേല്പിച്ച ശേഷം വീട്ടിൽ കയറി അതിക്രമം കാണിച്ചയാൾ അറസ്റ്റിൽ.തലമാലി കൊല്ലിയാട്ട്, അനീഷ് ജോർജ്ജിനെ(സിറിയക് - 35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളഴാഴ്ച രാത്രി 11 ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തലമാലി കുന്നുപുറത്ത് ഷിബു പ്രകാശിനെ (32) തടഞ്ഞ് നിറുത്തി ദേഹത്ത് ബ്ലെയ്ഡ് ഉപയോഗിച്ച് മുറിപ്പെടുത്തുകയുണ്ടായി.ഇതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ പ്രവേശിപ്പിച്ച ഷിബു പ്രകാശിന്റെ വീട്ടിൽ എത്തി വീട്ടു ഉപകരങ്ങൾ നശിപ്പിക്കുകയും ഷിബു പ്രകാശിന്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തു.തുടർന്ന് രാത്രിയിൽ തന്നെ അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിൽ അനീഷ് ജോർജിനെ കസ്റ്റഡിയിലെടുത്തു.ഇയാൾ ഇതിന് മുൻപും പല ക്രിമിനൽ കേസ്സുകളിൽ പ്രതി യാണെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ അടിമാലികോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.