youthwing

തൊടുപുഴ: ഡൽഹിയിലെ കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത് വിംഗ് സംസ്ഥാനവ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി തൊടുപുഴ മർച്ചന്റസ് യൂത്ത് വിംഗ് സിവിൽസ്റ്റേഷനു മുൻപിൽ ഐക്യദാർഢ്യ സമരം നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് താജു. എം.ബി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വി. എ ജമാൽ മുഹമ്മദ്, അസോസിയേഷൻ ജന:സെക്രട്ടറി നാസർ സൈരാ വൈസ് പ്രസിഡന്റുമാരായ സാലി.എസ്.മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, ട്രഷറർ രാമചന്ദ്രൻ ,മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോസ് വഴുതനപ്പള്ളി, മുൻ ജന:സെക്രട്ടറി സി.കെ അബ്ദുൾ ഷെരീഫ് ,യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് സരിൻ ജോ. സെക്രട്ടറി അനസ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, ഗോപു അഭിലാഷ്, നിസാർ ,റിയാസ്, , ജോസ്, നവാസ്, ഷിയാസ് ,കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് ജഗ സ്വാഗതവും മനു തോമസ് നന്ദിയും പറഞ്ഞു.