രാജക്കാട്: ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞ് വീണ് പരിക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിനി രാംകലി (35) ആണ് മരിച്ചത്. മുട്ടുകാടിനു സമീപം സ്വകാര്യ ഏലം എസ്റ്റേറ്റിൽജോലിചെയ്യുന്നതിനിടെ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം. .അപകടത്തിനു ശേഷം കൂടെയുണ്ടായിരുന്ന തൊഴിലാളികൾ യുവാവിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധചികിത്സയ്ക്കായി കൂടുതൽ ചികിത്സസൗകര്യമുള്ള ആശുപത്രിയലേക്ക് ഇവരെ മാറ്റണമെന്ന് ഡോക്ടർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ല. ഗുരുതരമായി പരുക്കേറ്റ രാംകലി രാജകുമാരിയിൽ വച്ച് തന്നെ മരിച്ചു. മൃതദേഹം കുരുവിളാസിറ്റി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാന്തൻപാറ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു