ഉപ്പുതറ : മത്തായിപ്പാറ എം. സി. കവലയ്ക്കു സമീപം 350 അടി താഴ്ചയിലേക്ക് പെട്ടി ഓട്ടോ മറിഞ്ഞു, ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു..വളകോട് മുണ്ടയ്ക്കൽ ലിജോ സാമിനാണ് (28) പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു അപകടം. പച്ചക്കപ്പ വ്യാപാരം നടത്തുന്നതിന് വീട്ടിൽ നിന്നും ഒൻപതേക്കറിലെ കപ്പത്തോട്ടത്തിലേക്ക് പോകുന്നതിനിടെ കാവേരി മൊട്ടയിലെ കുത്തു കയറ്റത്തിൽ വാഹനം പിന്നോട്ട് ഉരുണ്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഏറെ നേരത്തെ തിരച്ചിലിന് ശേഷം ലിജോയെ കണ്ടെത്തി രക്ഷപെടുത്തി ഉപ്പുതറ സി. എച്ച്. സി. യിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്ക് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.