തൊടുപുഴ: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ റഷീദ് കെ.എച്ച്. കപ്രാട്ടിലിനെ ഡി.സി.സി. മെമ്പർ സ്ഥാനത്തു നിന്നും നീക്കം ചെയ്തതായും, ഇ.എച്ച് ഷാജി ഇടത്തിപ്പറമ്പിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. തൊടുപുഴ സിസിലിയ ഹോട്ടലിനു മുമ്പിൽ നടന്ന സംഘർഷത്തെ തുടർന്നാണ് അച്ചടക്ക നടപടി.
തിരവനന്തപുരത്ത് ചേർന്ന കെ.പി.സി.സി നേതൃയോഗ തീരുമാനപ്രകാരം പരസ്യ പ്രസ്താവനകൾ നിരോധിച്ചതായും, സോഷ്യൽ മീഡിയയിലൂടെ ഉത്തരവാദിത്വപ്പെട്ട പാർട്ടി പ്രവർത്തകർ, പാർട്ടിക്കെതിരെയോ, നേതാക്കൾക്കെതിരായോ പരാമർശങ്ങൾ നടത്തുന്നതും നിരോധിച്ചതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ അപ്പോൾ തന്നെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെ.പി.സി.സി നിർദ്ദേശമെന്നും അദ്ദേഹം അറിയിച്ചു.