പതിപ്പള്ളി: ട്രൈബൽ യു.പി സ്‌കൂളിന്റെ വികസനത്തിനായി വിവിധ നിർദേശങ്ങളുമായി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി. എസ്.എം.സി ചെയർമാൻ സി.എസ്. ജിയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ മുഖ്യാതിഥിയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി സ്‌കൂളിന് ചുറ്റും ജൈവവേലി, കയ്യാല, ഉദ്യാനം എന്നിവ നിർമ്മിക്കുമെന്ന് വാർഡ് മെമ്പർ ഉറപ്പ് നൽകി. വാട്ടർ അഥോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റാനും ടാങ്കുകൾ നന്നാക്കാനും നടപടികൾ ആരംഭിച്ചതായി മെമ്പർ അറിയിച്ചു. സ്‌കൂൾ എച്ച്.എം എൻ.ടി. വൽസമ്മ ആമുഖ പ്രസംഗം നടത്തി. ബി.ആർ.സി ട്രെയിനർമാരായ ഷൈജ, വിനീഷ്യ ,ഊരുമൂപ്പൻമാരായ സി.ജി. പത്മ ദാസ്, പി.ജി. ജനാർദ്ദനൻ, എം.കെ. അശോകൻ, പി.ടി.എ വൈസ് പ്രസി.ബിജു പേരിയത്ത്, എസ്.ടി പ്രമോട്ടർ എം.ജെ. റാണിമോൾ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മീര .എസ് .ജോൺ സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എം. അനിത നന്ദിയും പറഞ്ഞു.