തൊടുപുഴ : കേരള ഹോർട്ടി കോർപ്പ്, ബ്ലോക്ക്തല തേനീച്ച വളർത്തൽ ക്ലസ്റ്റർ, ഗ്രാമവികാസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ 3 ദിവസത്തെ സൗജന്യ സമഗ്ര തേനീച്ച വളർത്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 12മുതൽ 14വരെ നടക്കുന്ന പഠന ക്യാമ്പിൽ ഹോർട്ടി കോർപ്പിലെ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 30 കർഷകർക്കും വനിതകൾക്കും പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്കും. തേനീച്ച കോളനികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 9447910989, 9447743410 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.