ഇടുക്കി :കഞ്ഞിക്കുഴി ഗവൺമെന്റ് ഐടിഐ യിൽ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ ട്രേഡിൽ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള അപേക്ഷ 11 ന് ഉച്ചകഴിഞ്ഞ് 3 വരെ നീട്ടി. താത്പര്യമുളളവർ അപേക്ഷാ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർ കാർഡിന്റെ പകർപ്പും രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കണം. ഫോൺ: 9539348420, 9895904350