ഇടുക്കി: കെസ്വിഫ്റ്റ് മുഖേന ലഭിച്ച അപേക്ഷകൾ പരിഗണിക്കുന്നത് സംബന്ധിച്ച് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരും പങ്കെടുത്തു. എം.എസ്.എം ഫെസിലിറ്റേഷൻ ആക്ട് പ്രകാരം സത്യവാങ്മൂലം ഫയൽ ചെയ്ത് അക്‌നോളഡ്ജ്‌മെന്റ് കരസ്ഥമാക്കിയ 148 കേസുകളാണ് യോഗത്തിൽ പരിഗണിച്ചത്. വ്യവസായ സംരംഭത്തിന്റെ നിർവചനത്തിൽ ഉൾപ്പെടാത്തതും മറ്റു കാരണങ്ങളാലും ഇവയിൽ കെസ്വിഫ്റ്റ് മുഖേന കരസ്ഥമാക്കിയ 24 അക്‌നോളഡ്ജ്‌മെന്റുകൾ റദ്ദ് ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. ശേഷിക്കുന്ന അപേക്ഷകളിൽ ആക്ഷേപമുണ്ടെങ്കിൽ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജരെ അറിയിക്കാൻ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളോടും ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടും ജില്ലാ കളക്ടർ നിർദ്ദേശിച്ചു