ഇടുക്കി:വ്യവസായ സംരംഭകത്വ ഏകജാലക ജില്ലാ സമിതി കളക്ടർ എച്ച് .ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 123 അപേക്ഷകൾ അംഗീകരിക്കാൻ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തി. സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭത്തിന്റെ പരിധിയിൽ വരാത്ത സംരംഭങ്ങൾക്കുള്ള 25 അപേക്ഷ സമിതി നിരസിച്ചു. നവംബർ 23 വരെ നൽകിയ അപേക്ഷയാണ് സമിതി പരിഗണിച്ചത്. സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ സുരക്ഷ അനുമതി ലഭിച്ചാലും കുടിവെള്ള നിർമ്മാണ കമ്പനികൾ ഭൂഗർഭ ജലം വിനിയോഗിക്കുന്നതിന് വകുപ്പിന്റ അനുമതി കൂടി വാങ്ങേണ്ടതാണെന്ന് യോഗം സംരംഭകരെ അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻചാർജ് ബനഡിക് വില്യംസ് അപേക്ഷകളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി കുര്യാക്കോസ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ പി.എസ് പ്രദീപ്, ജില്ലാ ഫയർ ഓഫീസർ റെജി. വി കുര്യാക്കോസ്, ഹൈഡ്രോളജിസ്റ്റ് സൂധീർ എം.എസ്, സീനിയർ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യൻ, അസി. ടൗൺ പ്ലാനർ വിലാസിനി ഒ.എം., കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ. സന്തോഷ് കുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എഞ്ചിനീയർ രേവതി മണിക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറിമാരായ ബിജു തോമസ് മാത്യു, റ്റിജി തോമസ്, കനകമണി ബി, ബി ശിവകുമാർ, ഷേർളി ജോൺ, കെ വിനോദ്, സോണി മാത്യു, കെ. സെൻകുമാർ, എസ്.എൻ അജിത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.