ചെറുതോണി : ഇടുക്കി നിയോജകമണ്ഡലത്തിലെ 8 പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 4 കോടി അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. പക്കാലപ്പടികല്ലാർകുട്ടി 40 ലക്ഷം, നരിയംപാറ- കൽതൊട്ടി-വെള്ളിലാംകണ്ടം-ചെമ്പളം 60 ലക്ഷം, നത്തുകല്ല്-വെള്ളയാംകുടിസുവർണ്ണഗിരി 60 ലക്ഷം, ചേലച്ചുവട്-വണ്ണപ്പുറം 40 ലക്ഷം, ചുരുളിആൽപ്പാറ -ഉമ്മൻചാണ്ടി കോളനികഞ്ഞിക്കുഴി-തേക്കമല 40 ലക്ഷം, മുരിക്കാശ്ശേരി-രാജപുരംകീരിത്തോട് 50 ലക്ഷം, വിമലഗിരി-കൊച്ചുകരിമ്പൻ-പൂവത്തുങ്കൽ കവല-ഓടക്കസിറ്റി 90 ലക്ഷം, കല്ലാർകുട്ടി-സ്വപ്നാപ്പടിഅഞ്ചാംമൈൽ 20 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്തുവകുപ്പ് മുഖേന ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.