തൊടുപുഴ: നഗരസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെ പി.ജെ. ജോസഫ് എം.എൽ.എ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ. കേരള കോൺഗ്രസ് നേതാവിനെ ചെയർമാൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ സനീഷിനോട് പി.ജെ. ജോസഫ് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത്. തൊടുപുഴയുടെ ചരിത്രത്തിലാദ്യമായാണ് കാർഷികമേളയിൽ നഗര പിതാവിന് ക്ഷണം നിരസിച്ചിരിക്കുന്നത്. ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ച് നഗരസഭാ ചെയർമാൻ പദവിയിൽ എത്തിയ സനീഷിന് പല ചടങ്ങുകളിലും മര്യാദ നൽകാൻ ജനങ്ങൾ തന്നെ തിരഞ്ഞെടുത്ത എം.എൽ.എ തയ്യാറാകുന്നില്ല. എം.എൽ.എയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സി.പി.എം മറുപടി പറയുമെന്ന് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു.