തൊടുപുഴ : വിവിധ അദ്ധ്യാപക തസ്തികകളിൽ നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥികളെ ഉടൻ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് കെ. പി. എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .ജോലി നേടാനായി വർഷങ്ങൾ കാത്തിരുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിച്ചപ്പോൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്.എസ്എസ്എൽസി ,പ്ലസ് ടു ക്ലാസ്സുകൾ നേരിട്ട് ആരംഭിക്കും മറ്റു ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമന ഉത്തരവ് ലഭിച്ചവരെ ജോലി ചെയ്യാൻ അനുവദിക്കുകയും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യണം.അദ്ധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി എം ഫിലിപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷെല്ലി ജോർജ് ,ബിജു ജോസഫ് , വി കെ. കിങ്ങിണി, കെ.ആർ ഉണ്ണികൃഷ്ണൻനായർ , വി ഡി അബ്രഹം , എൻ.വിജയകുമാർ ,ബിജുമോൻ ജോസഫ് , പി.എൻ സന്തോഷ്, സജി ജോസഫ് , ബിജോയ് മാത്യു, ഡെയ്‌സൺ മാത്യു, സെലിൻ മൈക്കിൾ , ടി. ബാലൻ, ജോയ് ആൻഡ്രൂസ് ,സുരേഷ് കുമാർ , പി.എം .നാസർ, സിനി ട്രീസ ജോൺ , യു.കെ റെജി, ഷിന്റോ ജോർജ് എന്നിവർ പ്രസംഗിച്ചു.