തൊടുപുഴ :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനാധിപത്യ കേരള കോൺഗ്രസ് അംഗങ്ങൾക്ക് പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അനുമോദന സമ്മേളനത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ. പി. സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റ് അംഗങ്ങളായ എം . ജെ .ജോൺസൺ, അഡ്വ.മിഥുൻ സാഗർ, ഡോ. സി. റ്റി. ഫ്രാൻസിസ്, ജോസ് നെല്ലിക്കുന്നേൽ, അഡ്വ. ഷാജി തെങ്ങുംപ്പിള്ളി, ഷൈൻ പാറയിൽ, കെ. കെ. ഷംസുദീൻ, ബേബി മാണിശ്ശേരി, ലിയോ കുന്നപ്പിള്ളി, റെജി ജോൺസൺ, ജോസ് നാക്കുഴിക്കാട്ട്, ജോസ് കണ്ണംകുളം, സോനു ജോസഫ്,മനോജ് വഴുതലക്കാട്ട്,ജോർജ്കുട്ടി പി. വി, അൽഫോൻസാ കെ മാത്യു, സിബി തിരുനാളി, , ആന്റോ മുള്ളരിങ്ങാട്, ജോബി പോളക്കുളം, മിനി ജോർജ്, മോളി തെള്ളിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.