ചെറുതോണി: രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭം വിജയം കണ്ടേ അവസാനിക്കുകയുള്ളുവെന്ന് ഇ .എസ് ബിജിമോൾ എം .എൽ .എ പറഞ്ഞു.സംയുക്ത സമരസമിതിയുടെ നേതൃത്ത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യാഗ്രത്തിന്റെ പതിനാലാംദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം. എൽ. എ. കർഷക സംഘം കട്ടപ്പന ഏരിയാ സെക്രട്ടറി സണ്ണി പാറക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. സി.യു ജോയി , മാത്യു ജോർജ്, ജോയി അമ്പാട്ട്, ബി. ആർ. ബാലകൃഷ്ണൻ , വി.കെ. സോമൻ , എ .സി ആലീസ്, കാഞ്ചിയാർ രാജൻ , പി എൻ മോഹനൻ , സി എം അസീസ് എന്നിവർ പ്രസംഗിച്ചു.