മൂലമറ്റം: ഇലപ്പള്ളി വെളളൂർ പാറയിൽ ഇടി വെട്ടേറ്റ് പുല്ലിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ഇടിവെട്ടിയതിന്റെ പിന്നാലെ പാറയിൽ വലിയ തീഗോളം ഉണ്ടാവുകയും സമീപത്തെ പുല്ലിന് തീപിടിക്കുകയുമായിരുന്നു. പതിനഞ്ച് ഏക്കറിലധികം വരുന്ന പാറയിലെ പുല്ല് മുഴുവൻ കത്തി. ഇന്നലെ ഉച്ചയായിട്ടും തീ അണഞ്ഞിട്ടില്ല.