ആലക്കോട്: പഞ്ചായത്തിൽ നിന്ന് വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ലഭിക്കുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ, പുനർ വിവാഹിതയല്ല എന്നുള്ള സർട്ടിഫിക്കറ്റ് ഗസറ്റഡ് ആഫീസർ അല്ലെങ്കിൽ വില്ലേജ് ആഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് 19ന് മുമ്പായി ആധാർ കാർഡിന്റെ പകർപ്പ് സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് നൽ കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സർട്ടിഫിക്കറ്റ് നൽകാത്ത പെൻഷൻ ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല.