alazer

തൊടുപുഴ: അൽ അസർ മെഡിക്കൽകോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ അപ്രൂവ്ഡ് ട്രയിനിംഗ് സെന്റർ സ്റ്റാറ്റസ് കരസ്ഥമാക്കി.കേന്ദ്ര ഗവൺമെന്റിന്റെ സ്കിൽ ഇന്ത്യാ മിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അൽ അസർ മെഡിക്കൽ കോളേജ് ഹെൽത്ത് കെയർ വിവിധ എൻ. എസ്. ഡി. സി സ്കിൽ ഡെവലപ്മെന്റ് ട്രെയിനിംഗ് നടത്തുന്നുണ്ട്. ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് പ്രകാരമുള്ള കരിക്കുലത്തിൽ ട്രയിനിഗ് ലഭിക്കുന്നതിനോടൊപ്പം തന്നെ ദേശിയ തലത്തിൽ അംഗീകരാരമുള്ള എൻ. എസ്. ഡി. സി സർട്ടിഫിക്കേഷനും നേടാൻ സാധിക്കുന്നതാണ്. അൽ അസർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് വേണ്ടി ഡയറക്ടർ കെ. എം. മൂസ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ട്രയിനിംഗ് പാർട്ടണർമാരായ ഐ. ഐ. ബി എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എച്ച്. രാമകൃഷ്ണനിൽനിന്നും സാക്ഷ്യപത്രവും ഫലകവും ഏറ്റുവാങ്ങി. അൽ അസർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അഡ്വ. കെ. എം. മിജാസ്, എ. ഐ. ബി എഡ്യൂക്കേഷൻ ഡയറക്ടർ എൻ.ഉസാമ സീനിയർ ബിസിനസ് കോർഡിനേറ്റർ നെൽവിൻ ടോമി എന്നിവർ സന്നിഹിയരായിരുന്നു.