ചെറതോണി:ഇടുക്കി നേര്യമംഗലം സംസ്ഥാനപാതയിൽ വാഹനാപകടം കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന്പേർക്ക് പരിക്ക് . എതിരെ വന്ന മോട്ടോർ ബൈക്കിൽ ഇടിച്ച് ശേഷമാണ് കാർ മറിഞ്ഞത് . ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ചേലച്ചുവട് നിവാസികളായ നന്ദുരഘു , മനു സോമൻ ,അഭിജിത്ത് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത് ഇവരുടെ പരിക്ക് ഗുരുതരമല്ല .കാർ ഇടിച്ച് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ചേലച്ചുവട് ആരാംകുന്നുംപുറത്ത് അമലി (25) ന് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റ നാലുപേരെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി പോയി .കരിമ്പനും ചുരുളിക്കും ഇടയിലാണ് അപകടം .കാർ 300 മീറ്ററോളം കൊക്കയിലേക്ക് പോയി.