തൊടുപുഴ: പച്ചക്കറി മാർക്കറ്റിൽ അന്യ സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചെന്ന പരാതിയിൽ നാല് ചുമട്ട് തൊഴിലാളികൾക്കെതിരെ കേസെടുത്തു.
ബുധനാഴ്ച പുലർച്ചയാണ് സംഭവം. മാർക്കറ്റിലെ ഒരു പച്ചക്കറി കടയിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഷെറീഫുൾ ഇസ്ലാമിനാണ് മർദ്ദനമേറ്റത്. ചുമട്ടു തൊഴിലാളികളായ ഹനീഫ, ഫൈസൽ, നസീർ എന്നിവർക്കും കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയുമാണ് കേസെടുത്തത്. പച്ചക്കറി ഇറക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുമട്ടു തൊഴിലാളികൾ ഷെറീഫുളിനെ അക്രമിക്കുകയായിരുന്നെന്നാണ് പരാതി.